Kerala

തിരുവനന്തപുരത്ത് റിട്ട. എസ് പിയെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മലയിൻകീഴ് റിട്ട. എസ് പിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് തച്ചോട്ടുകാവിലാണ് സംഭവം. തച്ചോട്ടുകാവിലെ പ്രണവം വീട്ടിൽ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന എസ് വിദ്യാധരനാണ്(70) മരിച്ചത്.

ഓടയുടെ അടുത്തായുള്ള ചെടിക്കടയിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി വിദ്യാധരൻ തച്ചോട്ടുകാവ് ജംഗ്ഷനിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

കാൽ വഴുതി ഓടയിൽ വീണതാണെന്നാണ് സംശയം. സംഭവത്തിൽ പോലീസ് തുടർ നടപടി സ്വീകരിച്ചു.

See also  പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്

Related Articles

Back to top button