Kerala

സ്വർണവിലയിലെ ട്രപ്പീസ് കളി തുടരുന്നു; രാവിലെ വിലയിടിഞ്ഞു, പവന്റെ വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് രാവിലെ വീണ്ടും വില ഇടിഞ്ഞു. ഇന്നലെ സമാനതകളില്ലാത്ത ചാഞ്ചാട്ടമായിരുന്നു സ്വർണവിലയിൽ കണ്ടത്. ഉച്ചയ്ക്ക് മുമ്പായി രണ്ട് തവണ വില കുത്തനെ ഇടിഞ്ഞ് പവന്റെ വില ഒരു ലക്ഷത്തിൽ താഴെ എത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ രണ്ട് തവണയായി വില ഉയർന്ന് പവന്റെ വില വീണ്ടും ഒരു ലക്ഷം കടന്നിരുന്നു

ഇന്നലെ ഉച്ച വരെ പവന് രണ്ട് തവണയായി 7560 രൂപ കുറഞ്ഞ് 99,480 രൂപ എന്ന നിലവാരത്തിലെത്തിയിരുന്നു. വൈകുന്നേരത്തോടെ രണ്ട് തവണയായി 5600 രൂപ ഉയർന്ന് പവന്റെ വില 1,05,080 എന്ന നിലവാരത്തിലേക്ക് തിരിച്ചു കയറി. ഇന്ന് രാവിലെ പവന് 2160 രൂപയാണ് കുറഞ്ഞത്

നിലവിൽ പവന്റെ വില 1,02,920 രൂപ എന്ന നിലവാരത്തിലാണ്. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലെത്തി. നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ പവന്റെ വില ഇന്നലത്തെ പോലെ തന്നെ വീണ്ടും ഒരു ലക്ഷത്തിൽ താഴെ എത്താൻ സാധ്യതയുണ്ട്‌
 

See also  ഇനി അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ വഴി

Related Articles

Back to top button