Gulf
രാസവസ്തു സാന്നിധ്യം; ഷറ്റിന്‍ ബ്രാന്റ് കുടിവെള്ളം നിരോധിച്ചു
മസ്‌കത്ത്: അനുവദനീയമായതിലും കൂടിയ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന്‍ ഷറ്റിന്‍ ബ്രാന്റ് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തി. സഊദിയില്‍ നിര്‍മിക്കുന്ന കുടിവെള്ളമാണിത്.
വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാവുന്ന ബ്രോമേറ്റ് എന്ന രാസവസ്തുവിന്റെ അമിതമായ സാന്നിധ്യമാണ് സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയെ കുടിവെള്ളം നിരോധിക്കാന്‍ പ്രേരിപ്പിച്ചത്. അതോറിറ്റി മാര്‍ക്കറ്റില്‍നിന്നും കുടിവെള്ളം പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒമാനും തങ്ങളുടെ കമ്പോളത്തില്‍നിന്നും ഈ ബ്രാന്റിന്റെ കുപ്പിവെള്ളം നിരോധിച്ചിരിക്കുന്നത്.
The post രാസവസ്തു സാന്നിധ്യം; ഷറ്റിന്‍ ബ്രാന്റ് കുടിവെള്ളം നിരോധിച്ചു appeared first on Metro Journal Online.