Gulf

‘യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്’; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: അധികാരത്തില്‍ എത്തിയതിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിന്റെ പിന്തുണക്ക് പ്രശംസ വാരിക്കോരിച്ചൊരിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. തന്റെ ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള വസ്തുവെന്നാണ് ശൈഖ് മുഹമ്മദ് ഭാര്യയെ വിശേഷിപ്പിച്ചത്.

‘എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന വ്യക്തിയാണ്, സഹയാത്രികയും അത്താണിയും ശൈഖുമാരുടെ മാതാവും ദുബൈയുടെ ആത്മാവുമാണവര്‍. ഏറ്റവും അനുകമ്പയുള്ളവരും ഉദാരയും സഹജീവി സ്‌നേഹം വേണ്ടുവോളം ഉള്ളവരുമാണ്. എന്റെ വീടിന്റെ നെടുംതൂണാണ്. കുടുംബത്തിന്റെ ആധാരശിലയാണ്. ജീവിത്തില്‍ എല്ലായിപ്പോഴും ഏത് ഘട്ടത്തിലും പിന്തുണച്ച് കൂടെനിന്നവരുമാണ്. ഞങ്ങളുടെ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. എന്റെ ഏറ്റവും വലിയ ആഗ്രഹം ദൈവം അവരെ രക്ഷിക്കുകയും സന്തോഷവതിയായി എന്നും ഇരിക്കാന്‍ പ്രാപതയാക്കട്ടേയുമെന്നതാണ്. ശൈഖ് മുഹമ്മദ് എക്‌സില്‍ വികാരഭരിതനായി കുറിച്ച വരികളാണിത്. 2006 ജനുവരി നാലിന് ആയിരുന്നു ശൈഖ് മുഹമ്മദ് ദുബൈയുടെ ഭരണാധികാരിയായി അധികാരമേറ്റത്. അധികാര ലബ്ധ്ിയുടെ സവിശേഷ ദിനത്തിലാണ് ശൈഖ് മുഹമ്മദ് ഭാര്യയും ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മാതാവുമായ ശൈഖ ഹിന്ദിനെ പ്രത്യേകമായി പ്രശംസകളിലൂടെ ആദരം അറിയിച്ചത്.

The post ‘യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്’; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ് appeared first on Metro Journal Online.

See also  സഊദിയില്‍ ഹൈഡ്രജന്‍ ബസിന്റെ പരീക്ഷണ ഓട്ടം നടത്തി

Related Articles

Back to top button