Kerala

ദൃശ്യ വധക്കേസ് പ്രതി ചാടിപ്പോയിട്ട് നാല് ദിവസം; പിടികൂടാനാകാതെ പോലീസ്

ചാടിപ്പോയി നാല് ദിവസമായിട്ടും പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതിയെ പിടികൂടാനാകാതെ പോലീസ്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നാണ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. 

സ്വദേശമായ പെരിന്തൽമണ്ണയിലോ ബന്ധുക്കളുടെ അടുത്തോ വിനീഷ് എത്തിയിട്ടില്ല. ഇയാൾക്ക് പുറത്ത് നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും വിനീഷ് പെട്ടിട്ടില്ല. വിനീഷിനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന തുടരുന്നുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വിനീഷ് ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്‌നങ്ങളെ തുടർന്നാണ് ഡിസംബർ 10ന് കുതിരവട്ടത്ത് എത്തിച്ചത്.
 

See also  മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ

Related Articles

Back to top button