മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം

മക്ക: നിര്‍ത്താതെ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ കാര്‍ ഓലിച്ചുപോയി മരിച്ചത് നാലു പേര്‍. വാദി നുഅമാനിലായിരുന്നു സുഹൃത്തുക്കളായ നാലു പേരും അപകടത്തില്‍പ്പെട്ടത്. റോഡില്‍ രൂപ്പെട്ട ഒഴുക്ക് കാര്യമാക്കാതെ യാത്ര തുടര്‍ന്നതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. അല്‍ ഹുസൈനിയയിലെ ശൈഖ് ബിന്‍ ഉഥൈമിന്‍ മസ്ജിതില്‍നിന്ന് ഇസ്തിറാഹയിലേക്കു പോകവേയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.
മക്കക്കൊപ്പം മദീന, ജിദ്ദ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇത് ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുഃസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും അതിശക്തമായ മലവെള്ളപ്പാച്ചിലും സംഭവിച്ചു. മക്കയിലെ ഹിറ ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ കൂറ്റന്‍ ഭിത്തി തകര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിരുന്നു.
The post മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം appeared first on Metro Journal Online.