Gulf

വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്ക് ആപ്പുമായി ഷാര്‍ജ പൊലിസ്

ഷാര്‍ജ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി ഷാര്‍ജ പോലീസ് പുതിയ സ്മാര്‍ട്ട് ആപ്പ് ആരംഭിച്ചു. 8 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും 18 മാസത്തിനുള്ളില്‍ അവസാനമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമായതുമായ ഷാര്‍ജ ലൈസന്‍സ് പ്ലേറ്റുകളുള്ള സ്വകാര്യ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.

ഓണ്‍ലൈനായി സാങ്കേതിക പരിശോധനയും പുതുക്കല്‍ പ്രക്രിയയും കാര്യക്ഷമമാക്കാന്‍ റാഫിദ് ഓട്ടോമോട്ടീവ് സൊല്യൂഷനുമായി സഹകരിച്ചാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഷാര്‍ജ പോലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവര്‍സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് അല്‍ കൈ വെളിപ്പെടുത്തി. റാഫിദ് ആപ്പിന്റെ ‘റിമോട്ട് ഇന്‍സ്‌പെക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനും ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും, ഇത് പരമ്പരാഗത പരിശോധനകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിനൊപ്പം സമയം ലാഭിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  ഇ-സ്‌കൂട്ടറുകള്‍ക്കും നോള്‍ കാര്‍ഡ് സേവനം ഉറപ്പാക്കി ആര്‍ടിഎ

Related Articles

Back to top button