Kerala

അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയത് സ്വർണമാലക്ക് വേണ്ടി; മകന്റെ കുറ്റസമ്മത മൊഴി

തൃശ്ശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയായ മകന്റെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണമാലക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകൻ സുമേഷ് മൊഴി നൽകി. മദ്യപാനിയായിരുന്ന സുമേഷ് പണിക്ക് പോയിരുന്നില്ല. അച്ഛൻ മാല പണയം വെക്കുന്നതിനായാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു

കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് സുന്ദൻ ഒറ്റയ്ക്ക് ആകുന്നത് വരെ കാത്തിരുന്നു. മറ്റുള്ളവർ പുറത്ത് പോയപ്പോൾ പണയം വെക്കാൻ മാല ആവശ്യപ്പെട്ടു. എന്നാൽ സുന്ദരൻ ഇത് നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്

അടിയേറ്റ് സുന്ദരൻ വീണതോടെ ചാക്കിൽ കെട്ടി പുറത്തേക്ക് കൊണ്ടുപോയി തൊട്ടടുത്ത പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. പിന്നീട് മാല പണയം വെച്ച് മദ്യം വാങ്ങി കൂട്ടുകാർക്കൊപ്പം ആഘോഷിച്ചു. രാത്രിയോടെ പുത്തൂരിലെ വീട്ടിലെത്തി. ഈ സമയത്താണ് പോലീസ് സുമേഷിനെ പിടികൂടിയത്.

See also  ദ ഹിന്ദു’വിൽ വന്നത് പറയാത്ത കാര്യം; ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button