Gulf

ലബനീസ് പ്രസിഡന്റിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം

അബുദാബി: ലബനോണിന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് ജോസഫ് ഔണിനെ അഭിനന്ദിച്ച് സന്ദേശം അയച്ചത്.

ലബനോണിന്റെ സൈനിക മേധാവിയായിരുന്ന വ്യക്തിയാണ് ഇന്നലെ പ്രസിഡന്റായി ലബനീസ് പാര്‍ലമെന്റ് തെരെഞ്ഞെടുത്ത ജോസഫ് ഔണ്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രസിഡന്റിന്റെ അഭാവത്തില്‍ രാജ്യത്തെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

See also  പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ - Metro Journal Online

Related Articles

Back to top button