Gulf

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളെവെച്ച ഇടുക്കി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

ദുബൈ: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളംവെച്ച ഇടുക്കി സ്വദേശിയെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രവീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.

ദുബൈയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട വിമാനത്തിലായിരുന്നു വിമാനം പറന്നുയര്‍ന്ന ശേഷം ഇടുക്കി സ്വദേശിയുടെ ആറാട്ട്. വിമാനം ദുബൈയില്‍നിന്ന് പുറപ്പെട്ട് കൊച്ചിയില്‍ എത്തുന്നതിന് മുന്‍പായിരുന്നു സഹയാത്രക്കാര്‍ക്കും വിമാന ജോലിക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയ ഇടുക്കി സ്വദേശിയുടെ പ്രകടനം.

See also  പൗരത്വ ഭേദഗതി നിയമം: കേരളം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button