സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിനിടെയുണ്ടാ സംഘർഷത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം
നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളോട് വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യു മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കായികമേളയുടെ സമാപനത്തിൽ പോയിന്റിനെ ചൊല്ലിയാണ് വാക്കേറ്റം നടന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്
ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടാകുകയായിരുന്നു. സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്തതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.
The post സ്‌കൂൾ കായികമേള സമാപന സമ്മേളനത്തിലെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി appeared first on Metro Journal Online.