Kerala

തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താതെ സിപിഎം പാട്ടിന് പുറകെ പോകുന്നു: കെസി വേണുഗോപാൽ

പോറ്റിയെ കയറ്റിയെ എന്ന പാട്ടിനെതിരായ പരാതിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പാട്ടിലും വർഗീയത കാണുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണം സിപിഎം കണ്ടെത്തണം. തോൽവിയുടെ കാരണം കണ്ടെത്താതെ പാട്ട് എഴുതിയ കുട്ടികൾക്ക് എതിരെ കേസ് എടുക്കാൻ മെനക്കെടുന്നു.

പാട്ട് കൊണ്ടാണോ തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. സോണിയ ഗാന്ധി, നരേന്ദ്രമോദി, പിണറായി വിജയൻ എന്നിവരെക്കുറിച്ച് എന്തെല്ലാം പാട്ട് എഴുതുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. വിസി നിയമനത്തിലെ സർക്കാർ-ഗവർണർ ധാരണ ആശ്ചര്യകരമാണ്

അന്തർധാരയുടെ ഭാഗമാണിത്. ജനങ്ങളെ അവർ വിഡ്ഡികളാക്കുകയാണ്. ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനത്തിൽ മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. അത്തരം ചർച്ച യുഡിഎഫിൽ നടന്നിട്ടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു

 

See also  കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രൊളൊഴിച്ച് ജീവനൊടുക്കി; പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്ക് പരുക്ക്

Related Articles

Back to top button