Gulf

ഒമാന്‍ ഇനി ദേശീയ ദിനം ആഘോഷിക്കുക നവംബര്‍ 20ന്

മസ്‌കത്ത്: ഈ വര്‍ഷം മുതല്‍ രാജ്യം ദേശീയദിനം ആഘോഷിക്കുക നവംബര്‍ 20ന് ആയിരിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. 1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ കൈകളാല്‍ ഒമാനെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിതെന്നും സുല്‍ത്താന്‍ വ്യക്തമാക്കി. സ്ഥാനാരോഹണ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സുല്‍ത്താന്‍ പ്രഖ്യാപനം നടത്തിയത്.

സ്വദേശികളായ ഒരു ലക്ഷം പേര്‍ക്ക് ഉപകാരപ്പെടുന്ന 17.8 കോടി റിയാലിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 1,700ല്‍ അധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഭവന സഹായ പദ്ധതിക്കുള്ള വിഹിതം 1.5 ലക്ഷം റിയാലാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനവും നടത്തി.

The post ഒമാന്‍ ഇനി ദേശീയ ദിനം ആഘോഷിക്കുക നവംബര്‍ 20ന് appeared first on Metro Journal Online.

See also  ഷാർജയിലെ പ്രധാന റോഡുകൾ അടച്ചു: യാത്രാദുരിതവും സാലിക് നിരക്കും വർധിക്കുമെന്ന് യു.എ.ഇ. ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Related Articles

Back to top button