Gulf

ഇന്ത്യയില്‍നിന്നും 1.75 ലക്ഷം പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കും

റിയാദ്: ഇന്ത്യയില്‍നിന്നും 2025ലെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് 1.75 ലക്ഷം പേര്‍ക്ക് അവസരം ലഭിക്കും. കേന്ദ്ര നൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ്-ഉംറ മന്ത്രി തൗഫിഖ് അല്‍ റബീഅയും ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതോടെയാണ് 1,75,025 പേര്‍ക്ക് ഈ വര്‍ഷം അവസരം ഉറപ്പായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്വാട്ടയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല, 2024ലും 1,75,025 പേര്‍ക്കായിരുന്നു ഇന്ത്യയില്‍നിന്നും ഹജ്ജ് നിര്‍ഹവഹിക്കാന്‍ അവസരം ലഭിച്ചിരുന്നത്.

ജിദ്ദയിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അവിടുത്തെ സൗകര്യങ്ങള്‍ പരിശോധിച്ചു. മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായും സഊദി ഗതാഗത ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സാലിഹ് അല്‍ ജാസറുമായും റിജിജു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രി സഊദി അധികൃതരുമായി ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

See also  പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കും

Related Articles

Back to top button