Gulf

കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് 1.85 കോടി വിദേശികള്‍

ജിദ്ദ: കഴിഞ്ഞ വര്‍ഷം 1.85 കോടി വിദേശികള്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചതായി സഊദി വ്യക്തമാക്കി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീക് അല്‍ റബീഅയാണ് 2024ല്‍ 1,85,35,689 പേര്‍ ഹജ്ജ് നിര്‍വഹിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ജിദ്ദയില്‍ സംഘടിപ്പിച്ച നാലാമത് ഹജ്ജ് സമ്മേളനവും എക്‌സ്ബിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2025ലെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുല്‍ഖഅദ് ഒന്നിന് തുടക്കമിടും. ഹജ്ജ് സര്‍വിസീസുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന വിമാനക്കമ്പനികളില്‍നിന്നുള്ള അപേക്ഷകള്‍ ശവ്വാല്‍ 30 വരെ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഹജ്ജ് മിഷനുമായി നേരത്തെ തന്നെ വിമാനകമ്പനികള്‍ കരാര്‍ ഒപ്പുവയ്ക്കണം. ദുല്‍ഹജ്ജ് 13 മുതലാണ് ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ഹാജിമാര്‍ക്കായുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

See also  വേള്‍ഡ് ഗവ. സമ്മിറ്റ്: ദുബൈ ഭരണാധികാരിക്ക് യുഎഇ പ്രസിഡന്റിന്റെ പ്രശംസ

Related Articles

Back to top button