Kerala

രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 17ന് കൊല്ലം വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കും

സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരമുണ്ടെന്നും ഇഡി പറയുന്നു

എന്നാൽ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകൾ നൽകാൻ പാടില്ലെന്നുമാണ് എസ്‌ഐടി നിലപാട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്.
 

See also  വെഞ്ഞാറമൂടിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം; 40 പവൻ സ്വർണവും പണവും കവർന്നു

Related Articles

Back to top button