Kerala

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ: എ കെ ബാലൻ

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇപ്പോഴും ആർ എസ് എസ് നിയന്ത്രണത്തിലെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസ് പ്രവർത്തകർക്കും ഇത് അറിയാം. ഇത്തരം വർഗീയ കൂട്ടുകെട്ട് കേരളം അംഗീകരിക്കണോയെന്നും എകെ ബാലൻ ചോദിച്ചു. പാണക്കാട് തങ്ങളുടെ വീട്ടിൽ പോയി വാര്യർ പച്ച ലഡു കഴിച്ചു. വർഗീയ ശക്തികളോടും ഭീകരശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ട് പോകുന്നുണ്ട്

ആർഎസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് സന്ദീപ് വാര്യർ പറയണം. നിലപാട് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെഎം ഷാജിയുടെ വിമർശനത്തിനും ബാലൻ മറുപടി പറഞ്ഞു. ഷാജി രണ്ട് വോട്ടിന് വേണ്ടി മതത്തെ രാഷ്ട്രീയത്തിൽ ഇടപെടുത്തുകയാണ്. ഈ വിഷയത്ിതൽ റിസർച്ച് ചെയ്ത ആളാണ് ഷാജി

മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ രാഷ്ട്രീയ വിമർശനമായിരുന്നു അത്. എസ് ഡി പിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ഇത്ര നിർലജ്ജമായി യുഡിഎഫ് ഇതുവരെ കൂട്ടുകൂടിയിട്ടില്ലെന്നും ബാലൻ കുറ്റപ്പെടുത്തി.

The post സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് നിയന്ത്രണത്തിൽ: എ കെ ബാലൻ appeared first on Metro Journal Online.

See also  മലപ്പുറത്ത് പത്ത് പേർക്ക് നിപ രോഗലക്ഷണങ്ങൾ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു

Related Articles

Back to top button