Kerala

ഗൂഡല്ലൂരിൽ തേയില തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; വൻ പ്രതിഷേധവുമായി നാട്ടുകാർ

ഗൂഡല്ലൂർ ഓവേലിയിലെ കിന്റിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു. പെരിയാർ നഗറിലെ ഷംസുദ്ദീനാണ്(58) മരിച്ചത്. ഡിആർസി ഉടമസ്ഥതയിലുള്ള സ്വകാര്യ തേയില തോട്ടത്തിലെ സൂപ്പർവൈസറായിരുന്നു. 

ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയവർക്ക് നേരെയും കാട്ടാന പാഞ്ഞടുത്തു

പ്രദേശത്ത് വനപാലകർ പരിശോധന നടത്തുകയാണ്. ഓവേലിയിൽ രണ്ട് മാസത്തിനിടെ മൂന്നാമത്തെയാളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.
 

See also  കോന്നി പാറമട ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്ത്

Related Articles

Back to top button