Gulf

കുവൈറ്റ് റമദാന്‍ പ്രവര്‍ത്തി സയമം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: പരിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കുവൈറ്റ് സര്‍ക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള പ്രവര്‍ത്തിസമയം പ്രഖ്യാപിച്ചു. നാലര മണിക്കൂറായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് അര മണിക്കൂര്‍ ഗ്രേസ് പിരിയേഡ് ഉള്ളതിനാല്‍ നാലു മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാവും.

സ്ത്രീകള്‍ക്കുള്ള ഗ്രേസ് പിരിയേഡ് ജോലിയുടെ തുടക്ക സമയത്ത് 15 മിനുട്ടും ജോലി അവസാനിക്കുന്നതിന് മുന്‍പ് 15 മിനുട്ടും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് ഇത് 15 മിനുട്ട് മാത്രമാണ് ലഭിക്കുക. ജോലിക്ക് മുന്‍പോ, ശേഷമോ ആയി ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ സമയക്രമമാണ് കുവൈറ്റ് സര്‍ക്കാര്‍ ഇത്തവണയും പിന്തുടര്‍ന്നിരിക്കുന്നത്.

The post കുവൈറ്റ് റമദാന്‍ പ്രവര്‍ത്തി സയമം പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  ഖത്തറില്‍ കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Related Articles

Back to top button