Kerala

കോഴിക്കോട് കക്കാടംപായിലിൽ കാട്ടാന വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തി മറിച്ചു

കോഴിക്കോട് കക്കാടംപൊയിൽ പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു. ഏറ്റുമാനൂർകാരൻ അവറാച്ചന്റെ വീട്ടുമുറ്റത്തെ ജീപ്പാണ് കാട്ടാന നശിപ്പിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഒരു കാട്ടാനയുടെ സാന്നിധ്യമുണ്ട്. വീടുകൾക്ക് പരിസരത്ത് എത്തുന്ന ആന കൃഷി നശിപ്പിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു

നിരവധി തവണ വനംവകുപ്പിനെ അറിയിച്ചിട്ടും ആനയെ കാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.

See also  കോൺഗ്രസുമായി സഖ്യമില്ല; ഹരിയാനയിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എഎപി

Related Articles

Back to top button