Gulf
കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദോഹ: നാല്‍പത് വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. നന്തി 20ാം മൈല്‍ സ്വദേശി പുതുക്കുടി വയല്‍ ഇസ്മായില്‍ (62) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതനായ മമ്മദ് കുഞ്ഞായിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കള്‍: അജ്മല്‍, ഹസ്‌ലി.
The post കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.