Gulf
ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക്

ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും ദുബൈക്ക് സ്വന്തം. ഗ്ലോബല്‍ പവര്‍ സിറ്റി ഇന്റെക്‌സിലാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. ജപാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോറി മെമോറിയല്‍ ഫൗണ്ടേഷന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബണ്‍ സ്ട്രാറ്റജീസ് ആണ് ദുബൈയെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
സുസ്ഥിര നഗര വികസനം, പാരിസ്ഥിതികമായ മികവും ജീവിക്കാനുതകുന്ന ഉയര്‍ന്ന രാജ്യാന്തര നിലവാരവുമെല്ലാമാണ് നേട്ടത്തിലേക്ക് ദുബൈയെ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ 47 മുന്‍നിര നഗരങ്ങളുമായി മത്സരിച്ചാണ് വീണ്ടും നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.
The post ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക് appeared first on Metro Journal Online.