Kerala

സീറ്റ് നൽകാമെന്ന് കെസിയുടെ ഉറപ്പ്; രാജി പിൻവലിച്ച് അലോഷ്യസ് സേവ്യർ

കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് അലോഷ്യസ് സേവ്യർ. എവിടെയെങ്കിലും സീറ്റ് നൽകാമെന്ന് കെസി വേണുഗോപാൽ ഉറപ്പ് നൽകിയതോടെയാണ് രാജി നീക്കം അലോഷ്യസ് സേവ്യർ പിൻവലിച്ചത്. രാജിവെച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പിൽ അലോഷ്യസ് സേവ്യർ സന്ദേശമിട്ടു

തീർത്തും അവാസ്ഥവമായുള്ള വാർത്തകളാണ് പ്രചരിച്ചതെന്നും ഇപ്പോഴാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളിൽ യാതൊരു അടിസ്ഥാനമില്ലെന്നും അലോഷ്യസ് പറഞ്ഞു

മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃത്വമാണ് തീരുമാനിക്കുക. നേതൃത്വം പറഞ്ഞാൽ മത്സരിക്കും. അല്ലെങ്കിൽ പ്രവർത്തനത്തിൽ പങ്കാളിയായി സജീവമായി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു
 

See also  എസ്‌ഐടി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്ന് മൊബൈൽ കമ്പനികളോട് ഹൈക്കോടതി

Related Articles

Back to top button