Education

ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. ടെൽ അവീവിനും ഹൈഫക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം

ഇന്ന് രാവിലെയാണ് ഹിസ്ബുല്ല ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണം നടത്തിയത്. ലെബനനിൽ നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. വസതിക്ക് മേൽ ബോംബ് പതിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല

ആക്രമണ സമയത്ത് നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഇസ്രായേൽ സൈന്യം വിശദീകരിക്കുന്നത്.

See also  ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നിയമസഭയിലും രമ്യക്ക് തിരിച്ചടി; ചേലക്കരയിൽ പ്രദീപ് ലീഡ് ചെയ്യുന്നു

Related Articles

Back to top button