Gulf

ലബനോണിലെ യുഎഇ എംബസി വീണ്ടും തുറന്നു

അബുദാബി: ബെയ്‌റുത്തിലെ യുഎഇ എംബസി വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ ലബനോണ്‍ സംഘര്‍ഷത്തിന് അയവുവന്നതോടെയാണ് എംബസി വീണ്ടും തുറന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ നാഴികകല്ലാണിതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഒമര്‍ ഒബൈദ് അല്‍ ശംസി വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതീകമാണ് നടപടി. കൂടുതല്‍ മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനൊപ്പം എംബസി തുറന്നത് ലബനോണിന്റെ സുസ്ഥിരതക്കും വികസനത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

See also  വിശുദ്ധ കഅബയുടെ കിസ്‌വ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഏഴ് ആഡംബര തുണിത്തരങ്ങൾ

Related Articles

Back to top button