Gulf
ഇന്റെര്‍നാഷ്ണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിന് 28ന് അബുദാബിയില്‍ തുടക്കമാവും

അബുദാബി: ജല സുരക്ഷയുമായി ബന്ധപ്പെട്ട വിഷങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്റെര്‍നാഷ്ണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിന് 28ന് അബുദാബിയില്‍ തുടക്കമാവും. ലോക പ്രശസ്തരായ അന്‍പതില്‍ അധികം വിദഗ്ധരാണ് മൂന്നു ദിവസത്തെ പരിപാടിയില്‍ പങ്കാളികളാവുക.
എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എങ്ങനെ കൂടുതല്‍ ഫലപ്രദമായി ക്ലൗഡ് സീഡിങ് നടത്താമെന്നതാണ് ഈ വര്‍ഷത്തെ മുഖ്യ അജണ്ട. ഇക്കാര്യത്തില്‍ ഡ്രോണിന്റെ സഹായവും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതും യോഗം ചര്‍ച്ച ചെയ്യും.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴില്‍ യുഎഇ റിസേര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
The post ഇന്റെര്‍നാഷ്ണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിന് 28ന് അബുദാബിയില്‍ തുടക്കമാവും appeared first on Metro Journal Online.