Kerala

തൃശ്ശൂരിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡി വൈ എസ് പി ബൈജു പൗലോസിന് പരുക്ക്

തൃശ്ശൂരിൽ പോലീസ് ജീപ്പ് മറിഞ്ഞ് ഡി വൈ എസ് പിക്ക് പരുക്ക്. തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. ഡിവൈഎസ്പിയുടെ കൈയ്ക്ക് പൊട്ടലുണ്ട്

പരുക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ മരത്താക്കരയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്ന് തൃശ്ശൂർ പോലീസ് അക്കാദമിയിലേക്ക് പോകുകയായിരുന്നു ഡിവൈഎസ്പി. 

കനത്ത മഴയിൽ വാഹനം നിയന്ത്രണം വിട്ട് ഹൈവേയിൽ നിന്ന് തെന്നിമാറി പാടത്തിനരികിയിലെ കാനയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ മുൻവശം തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

See also  പൂച്ചയെ കഴുത്തറുത്ത് കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി; ക്രൂരതയുമായി യുവാവ്

Related Articles

Back to top button