അല്‍ ബഹയില്‍ വെള്ളച്ചാട്ടം തേടി സന്ദര്‍ശ പ്രവാഹം

അല്‍ അബഹ: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയും സംഭവിച്ചതിന്റെ തുടര്‍ച്ചയായി അല്‍ ബഹയില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം കാണാന്‍ വന്‍ സന്ദര്‍ശക പ്രവാഹം. മഴയില്‍ പര്‍വതങ്ങളുടെ മുകളില്‍ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളച്ചാട്ടം തേടിയാണ് ആളുകള്‍ കൂട്ടമായി എത്തുന്നത്. ഇക്കാലത്ത് ഇതുവഴി മലകളും കുന്നുകളും കണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചയും ആസ്വദിച്ച് സഞ്ചരിക്കുന്നത് ഏറെ ആസ്വാദ്യകരമായ കാര്യമാണ്.
നിലിവില്‍ ഇവിടെ പലയിത്തും സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. അല്‍ ഹുജ്‌റ, അല്‍ മഖ്‌വ, അല്‍ സ്‌നാദ്, ഖില്‍വ, ഗാമിദ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും സുഖകമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇവിടുത്തെ ഗവലര്‍ണറേറ്റുകളും നഗരസഭകളും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും ആളുകളെ ഇവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
The post അല്‍ ബഹയില്‍ വെള്ളച്ചാട്ടം തേടി സന്ദര്‍ശ പ്രവാഹം appeared first on Metro Journal Online.