Gulf

അറബ് ഹെല്‍ത്ത് എക്‌സ്ബിഷന് തുടക്കമായി

ദുബൈ: അറബ് ഹെല്‍ത്ത് എക്‌സ്ബിഷന്‍ ആന്റ് കോണ്‍ഗ്രസിന്റെ 50ാമത് എഡിഷന് തുടക്കമായി. 27 മുതല്‍ 30 വരെയാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ എക്‌സ്ബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയാ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സമഗ്രവുമായ ഹെല്‍ത്ത് കെയര്‍ ഇന്റെസ്ട്രി പരിപാടിയാണ് അറബ് ഹെല്‍ത്ത് എക്‌സ്ബിഷന്‍. വേര്‍ ദ വേള്‍ഡ് ഓഫ് ഹെല്‍ത്തകെയര്‍ മീറ്റ്‌സ് എന്നതാണ് ഇത്തവണത്തെ പ്രമേയം. വൈവിധ്യമാര്‍ന്ന ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങളും സേവനങ്ങളും പരിയചയപ്പെടാനും സ്വന്തമാക്കാനും ഇവിടെ അവസരം ഉണ്ടായിരിക്കും. 3,800 പ്രദര്‍ശകര്‍ അണിനിരക്കുന്ന പരിപാടിയില്‍ 60,000 സന്ദര്‍ശകരെയാണ് മൂന്നു ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്.

The post അറബ് ഹെല്‍ത്ത് എക്‌സ്ബിഷന് തുടക്കമായി appeared first on Metro Journal Online.

See also  അറബിക് ചരിത്ര നിഘണ്ടുവിനുള്ള ഗിന്നസ് റെക്കാര്‍ഡ് ഷാര്‍ജ ഭരണാധികാരി ഏറ്റുവാങ്ങി

Related Articles

Back to top button