Gulf

വനിതാ പൊലിസുകാരിയെ ആക്രമിച്ച ജര്‍മന്‍കാരിക്ക് ആറു മാസം തടവ്

ദുബൈ: വനിതാ പൊലിസുകാരിയെ ആക്രമിച്ച കേസില്‍ ജര്‍മന്‍ വനിതക്ക് ആറു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. 43 കാരിയായ ജര്‍മന്‍കാരി മോഷണം നടന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ബര്‍ദുബൈ പൊലിസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു.

സെക്കന്റ് ലെഫ്റ്റ്‌നന്റ് ആയ വനിതാ പൊലിസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയും അസഭ്യംപറയുകയും നിര്‍ത്താന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥക്ക് അടിയും ഇടിയും ചവിട്ടും ഏറ്റ് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

The post വനിതാ പൊലിസുകാരിയെ ആക്രമിച്ച ജര്‍മന്‍കാരിക്ക് ആറു മാസം തടവ് appeared first on Metro Journal Online.

See also  യുഎഇയിലെ സ്‌കൂളുകളും സർവ്വകലാശാലകളും വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നു

Related Articles

Back to top button