Kerala

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘർഷം: രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികൾ. ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പോലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു.  

അതേസമയം അതിക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന സിപിഎം വാദം ആവർത്തിച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് രംഗത്തെത്തി. എന്നാൽ സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കരുതാൻ ആകില്ലെന്നും സ്ഥാപന ഉടമകളുടെ ഗുണ്ടകളായിരിക്കാം എന്നുമാണ് സമരസമിതി നേതാവ് ബാബുവിന്റെ പ്രതികരണം.

സംഘർഷത്തിൽ ഡിവൈഎഫ്‌ഐ നേതാവ് ടി മെഹറൂഫ് അടക്കമുള്ളവർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. വധശ്രമം, കലാപം, വഴിതടയൽ, അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

See also  ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമം ഒറ്റ മനസ്സായി നിന്ന് ചെറുക്കണം: മുഖ്യമന്ത്രി

Related Articles

Back to top button