Gulf

സ്‌കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം 50 ശതമാനം കുറക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം മൂലം കുട്ടികള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ബാഗിന്റെ ഭാരം നിലവിലുള്ളതിന്റെ നേര്‍പകുതിയാക്കാനാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ജലാല്‍ അല്‍ തബ്തബിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിയിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പാഠപുസ്തകങ്ങളെ ഒന്നും രണ്ടും പാദ വാര്‍ഷികത്തിലേക്കായി രണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് ആലോചിക്കുന്നത്. ഇത്തരം നടപടികള്‍ ബാഗിന്റെ അമിതഭാരംമൂലം കുട്ടികള്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ കുവൈറ്റിലെ രക്ഷിതാക്കള്‍ കഴിഞ്ഞ വര്‍ഷം ഒക്ടൊബറില്‍ തന്നെ ഉത്കണ്ഠ അറിയിച്ചിരുന്നു.

തന്റെ മകന്‍ ബാഗിന്റെ അമിതഭാരത്താലുള്ള മുതുകുവേദനക്ക് പരിഹാരമായി കട്ടികൂടി പുസ്തകങ്ങള്‍ കൈയില്‍ കരുതിയാണ് വരുന്നതെന്ന് അബു അബ്ദുല്ല എന്ന രക്ഷിതാവ് അഭിപ്രായപ്പെട്ടിരുന്നു. അമിതഭാരമുള്ള ബാഗുകള്‍ കുട്ടികള്‍ പുറത്തിടുന്നത് മുതുക്, കഴുത്ത്, തുടങ്ങിയ ഭാഗങ്ങള്‍ക്ക് വേദനക്കു ഇടയാക്കുമെന്നും ഇത് ദീര്‍ഘകാലം സംഭവിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായ ബാധിച്ചേക്കാമെന്നും മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ സീനിയര്‍ ഓര്‍തോപീഡിക് സര്‍ജനായ ഡോ. അഹമ്മദ് അബ്ദുല്‍ഹലീം മുറാദും അഭിപ്രായപ്പെട്ടു.

The post സ്‌കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം 50 ശതമാനം കുറക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു appeared first on Metro Journal Online.

See also  പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മലയാളി മരിച്ചു

Related Articles

Back to top button