Gulf

പ്രമുഖ പ്രവാസി വ്യാവസായി ഹസന്‍ ചൗഗ്ലെ അന്തരിച്ചു; മരണം ജന്മദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍

ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഹസന്‍ എ കെ ചൗഗ്ലെ സ്വദേശമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുംകൂടിയായിരുന്നു. ഖത്തറിലെ അനവധിയായ ഇന്ത്യന്‍ സ്‌കൂളുകളുടെയും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിന്റെയും സ്ഥാപക അംഗമായിരുന്നു. നിരവധി വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഡിപിഎസ് സ്‌കൂളില്‍ ഇന്ന് വൈകുന്നേരം 5.30ന് അനുസ്മരണ യോഗം വിളിച്ചിട്ടുണ്ട്.

അസുഖങ്ങളെ തുടര്‍ന്നു പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി കഴിയവേയാണ് ഇന്ന് പുലര്‍ച്ചെ ചികിത്സക്കിടയില്‍ മരണമെത്തിയത്. 1977ല്‍ ആയിരുന്നു ചൗഗ്ലെ ഖത്തറില്‍ എത്തുന്നത്. ഖത്തറിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. ഹസന്‍ ചൗഗ്ലെയുടെ നിര്യാണത്തില്‍ ഖത്തറിലെ കലാ-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു.

See also  അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇക്ക് രണ്ട് സ്വര്‍ണം

Related Articles

Back to top button