Gulf

യുഎഇയിലെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ തുറന്നു

അബുദാബി: രാജ്യത്തെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ യഎഇയു(യുണൈറ്റഡ് അറബ് എമിററ്റ്‌സ് യൂണിവേഴ്‌സിറ്റി)വില്‍ തുറന്നതായി ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സ്‌റ്റെം സെല്‍ മാര്‍ക്കറ്റിന് ഉത്തേജനം പകരാന്‍ ലക്ഷ്യമിട്ടാണ് നടപടി.

തദ്ദേശീയമായ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഈ രംഗത്ത് രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചാവും സെന്റര്‍ പ്രവര്‍ത്തിക്കുക. 2024ലെ കണക്കുകള്‍ പ്രകാരം 2.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വിപണിയായിരുന്നു ഈ മേഖലയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2030ല്‍ ഇത് 4.7 ബില്യണ്‍ ദിര്‍ഹത്തിലേക്കു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതനമായ സ്‌റ്റെം സെല്‍ ഗവേഷണവും തെറാപ്പികളുമാണ് ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ രംഗത്തും റീജനറേറ്റീവ് മെഡിസിനിലും രാജ്യാന്തര രംഗത്തെ മുഖ്യ പങ്കാളിയാവാന്‍ ലക്ഷ്യമിട്ടാണ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള താല്‍പര്യത്തിന്റെ പ്രതിഫലമാണെന്നും മെഡിക്കല്‍ സയന്‍സില്‍ രാജ്യത്തിന്റെ ശേഷിയെ ഉപയോഗപ്പെടുത്താനുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച ആക്ടിങ് ഡീന്‍ പ്രൊഫ. ഫത്മ അല്‍ ജസ്മി വ്യക്തമാക്കി. ഇതിലൂടെ പുതുതലമുറ സ്വദേശി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

The post യുഎഇയിലെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ തുറന്നു appeared first on Metro Journal Online.

See also  ശൈഖ് മുഹമ്മദ് അറബ് ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി

Related Articles

Back to top button