Gulf

റോഡ് വീതികൂട്ടല്‍; ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ നാളെ അടക്കും

മനാമ: ആലി മേഖലയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ നാളെ മുതല്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളെ രാത്രി(അതായത് ഇന്ന് അര്‍ധരാത്രിക്കുശേഷം) ഒന്നുമുതല്‍ ഫെബ്രുവരി രാവിലെ അഞ്ചുവരെയാണ് റോഡ് അടക്കുന്നത്.

ശൈഖ് സായിദ് ഹൈവേയില്‍നിന്നും മനാമയിലേക്കും ശൈഖ് ഖലീഫ സല്‍മാനിലേക്കുള്ള ഭാഗവുമാണ് അടച്ചിടുകയെന്നും ഇതുവഴിയുള്ള വാഹനങ്ങള്‍ സല്‍മാബാദ് ബൈപ്പാസ് വഴി തിരിച്ചുവിടുമെന്നും ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയം വിശദീകരിച്ചു.

The post റോഡ് വീതികൂട്ടല്‍; ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ നാളെ അടക്കും appeared first on Metro Journal Online.

See also  ഗോൾഡൻ വിസ പദ്ധതിയും പുതിയ ബിസിനസ്സ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഒമാൻ

Related Articles

Back to top button