മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു

അബുദാബി: സഊദിയുടെ മുന്‍ ഭാരണാധികാരി ഫഹദ് രാജാവിന്റെ മകനും കിഴക്കന്‍ പ്രവിശ്യയായ അല്‍ ഷര്‍ഖിയുടെ മുന്‍ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപ പ്രധാമനന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് അനുശോചനം അറിയിച്ചത്.
സഊദി അറേബ്യയുടെ റോയല്‍ കോര്‍ട്ടാണ് ചൊവ്വാഴ്ച മരണ വിവരം പുറത്തുവിട്ടത്. ഫഹദ് ബിന്‍ അബ്ദുല്‍അസീസ് രാജാവിന്റെയും അല്‍ അനൗദ് ബിന്‍ത് അബ്ദുല്‍അസീസ് ബിന്‍ മുസായിദ് അല്‍ സഊദ് രാജ്ഞിയുടെയും രണ്ടാമത്തെ മകനായിരുന്നു ഫഹദ് രാജകുമാരന്‍.
The post മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു appeared first on Metro Journal Online.