Gulf

കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദോഹ: കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന ഷമ്മാസ് ജോലിക്കിടെ ഇന്നലെ വൈകിയിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന്് കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷമ്മാസിന്റെ ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കുന്നതിനിടയിലാണ് ഏവരെയും ഞെട്ടിച്ച വിയോഗം. മാതാവ്: ശരീഫ അന്‍വര്‍ ബാബു. മക്കള്‍: സൈനബ്, തമീം. സഹോദരങ്ങള്‍: ഷിയാസ്, ഷാമില്‍.

The post കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കും

Related Articles

Back to top button