Gulf

കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി

കുവൈറ്റ് സിറ്റി: കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന മൂന്ന് അംഗ സംഘത്തെ പിടികൂടിയതായി കുവൈറ്റ് പൊലിസ് വ്യക്തമാക്കി. വ്യാജ രേഖകള്‍ നല്‍കി ആഡംബര കാറുകള്‍ വാടകക്ക് എടുത്ത ശേഷം പാട്‌സ് ആക്കി വില്‍പന നടത്തുന്ന പ്രവാസികളുടെ സംഘമാണ് പിടിയിലായത്. കാര്‍ വാങ്ങാനെന്ന പേരില്‍ എത്തിയ സബാഹ് അല്‍ സാലെമിലെ കുറ്റാന്വേഷണ സംഘമാണ് അതീവ വിദഗ്ധമായി സംഘത്തെ വലയിലാക്കിയത്.

പ്രവാസ ജീവിതം മതിയാക്കി സ്വദേശങ്ങളിലേക്കു മടങ്ങുന്ന വിദേശികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വാടകക്ക് നല്‍കുന്ന പല കാറുകളും തിരികേ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

The post കാര്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി appeared first on Metro Journal Online.

See also  വ്യക്തികള്‍ക്ക് ഡ്രോണ്‍ പറത്തുന്നതിലുള്ള വിലക്കില്‍ ഭാഗികമായ ഇളവ്

Related Articles

Back to top button