ഫുജൈറ നഗരസഭ കഴിഞ്ഞ വര്‍ഷം നടത്തിയത് 31,462 പരിശോധനകള്‍

ഫുജൈറ: കഴിഞ്ഞ വര്‍ഷത്തില്‍ മൊത്തം 31,462 പരിശോധനകള്‍ നടത്തിയതായി ഫുജൈറ നഗസഭ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച കണ്ടെത്തിയ 1,525 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.
പൊതുജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനുമുള്ള രാജ്യത്തെ മാതൃകാപരമായ എമിറേറ്റാക്കി ഫുജൈറയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരിശോധനകളെന്ന് ഫുജൈറ നഗരസഭ ഡയരക്ടര്‍ ജനറല്‍ അല്‍ അഫ്ഖം പറഞ്ഞു. നഗരത്തിന് ശുചിത്വമുള്ളതും പ്രൊഫഷണലായതുമായ ഒരിടമെന്ന ഖ്യാതി നേടിയെടുക്കണം. ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഭാഗമായി സുരക്ഷിതമായ ഭക്ഷണം ലഭിക്കണം. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ സംഭവിക്കുന്ന ഏത് തരം പാളിച്ചകളും നിയമലംഘനങ്ങളും ഗൗരമായി തന്നെ കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
The post ഫുജൈറ നഗരസഭ കഴിഞ്ഞ വര്‍ഷം നടത്തിയത് 31,462 പരിശോധനകള്‍ appeared first on Metro Journal Online.