Kerala

രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി

രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

രാജ്ഭവൻ ആർ എസ് എസിന്റെ കേന്ദ്രമായി മാറിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രമാണെങ്കിൽ നമുക്ക് മനസ്സിലാക്കാമായിരുന്നു. ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല.

അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായതിനാൽ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. തന്റെ പ്രതിഷേധം ഗവർണറെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

 

The post രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി appeared first on Metro Journal Online.

See also  കൗൺസിലറുടെ ആത്മഹത്യ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ, ക്യാമറകൾ തകർത്തു

Related Articles

Back to top button