Gulf

സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു

ദോഹ: ഉംസാലയിലെ വളര്‍ത്തുകേന്ദ്രത്തില്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന 17 കാരനായ സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു. മുഖത്തും തലക്കും ആഴത്തില്‍ പരുക്കേറ്റ യുവാവിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഈ മാസം 12ന് ആയിരുന്നു ആക്രമണം. ആശുപത്രി വിട്ട ബാലന്‍ വീട്ടില്‍ വിശ്രമത്തിലാണ്.

രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ ആറു മാസം പ്രായമുള്ള സിംഹക്കുട്ടിയെ സ്വദേശി ബാലന്‍ മറ്റൊരാളെ അലര്‍ജി കാരണം വളര്‍ത്താന്‍ ഏല്‍പ്പിച്ചതായിരുന്നു. പതിവുപോലെ ഇവിടെ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ വളര്‍ത്താന്‍ നല്‍കിയ സിംഹമല്ല, ഏഴ് വയസുള്ള മറ്റൊരു സിംഹമാണ് യുവാവിനെ ആക്രമിച്ചതെന്ന് അമ്മ വെളിപ്പെടുത്തിയതായി പ്രാദേശിക ഭാഷാപത്രമായ അല്‍ ഷര്‍ഖ് വെളിപ്പെടുത്തി.

The post സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു appeared first on Metro Journal Online.

See also  ലൈറ്റ് സ്‌പോട്ട് പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് അബുദാബിയില്‍ പ്രദര്‍ശന പറക്കല്‍ നടത്തി

Related Articles

Back to top button