Gulf

സക്കാത്ത് കണക്കാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഔഖാഫ്

അബുദാബി: പരിശുദ്ധ റമദാന്‍ സമാഗമമാവാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കമ്പനികള്‍ക്ക് സക്കാത്ത് കണക്കാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ജനറല്‍ അതോറിറ്റി ഫോര്‍് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്റോവ്മന്റ്‌സ് ആന്റ് സക്കാത്ത്(ഔഖാഫ്). മൈ സക്കാത്ത് ഈസ് എ ബ്ലെസിങ് ഫോര്‍ മൈ ബിസിനസ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് ഡിജിറ്റല്‍ പ്രോഗ്രാം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കിയിരിക്കുന്നത്.

കമ്പനികള്‍ക്ക് പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ സര്‍വീസ് ഇതിലൂടെ ലഭ്യമാക്കാനാവുമെന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷത. ഇന്‍ഡസ്ട്രിയല്‍, കൊമേഴ്‌സ്യല്‍, സേവന മേഖല, എന്നിങ്ങനെ ഏത് മേഖലയിലുള്ള വിഭാഗങ്ങള്‍ക്കും തങ്ങള്‍ നല്‍കേണ്ട സക്കാത്ത് എത്രയാണെന്ന് ഈ പ്ലാറ്റ്‌ഫോമിലൂടെ അറിയാനാവും. ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സക്കാത്ത് കണക്കുകൂട്ടുന്നത്. കമ്പനികളുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ഇതിനായി ഉപയോഗപ്പെടുത്തും.

സക്കാത്തിനെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ആണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്റോവ്മന്റ്‌സ് ആന്റ് സക്കാത്ത് ചെയര്‍മാന്‍ ഡോ. ഒമര്‍ അബ്ദുല്‍ ദറായി വ്യക്തമാക്കി. സക്കാത്ത് ഫണ്ട് മാനേജ്‌മെന്റിന്റെ www.zakatfund.ae എന്ന വെബ്‌സൈറ്റിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

See also  കോണ്‍സുലര്‍ ക്യാംപ് വെള്ളിയാഴ്ച നടക്കും

Related Articles

Back to top button