Gulf

ശബ്ദമലിനീകരണം നടത്തിയ 106 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി അല്‍ ഐന്‍

അല്‍ഐന്‍: ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് 106 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു രാജ്യത്തെ ഗതാഗത നിയമലംഘനങ്ങള്‍ ലംഘിച്ചതിനാണ് ഓരോ വാഹനത്തിനും 2000 ദിര്‍ഹം വീതം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തിയത്. ഇതോടൊപ്പം വാഹനം 30 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട്.

നിയമലംഘനം ആവര്‍ത്തിക്കുന്ന സംഭവങ്ങളില്‍ പതിനായിരം ദിര്‍ഹം പിഴ ചുമത്തുമെന്നും 24 ബ്ലാക്ക് പോയന്റ് ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 24 ബ്ലാക്ക് പോയിന്റ് ഒരു വര്‍ഷം ലഭിക്കുന്ന സംഭവങ്ങളില്‍ ഇവരുടെ ലൈസന്‍സ് മരവിപ്പിക്കപ്പെടുമെന്നതും അധികൃതര്‍ ഓര്‍മിപ്പിച്ചു.

See also  മയക്കുമരുന്ന് കടത്ത്: കുവൈറ്റില്‍ നാല് പേര്‍ക്ക് ജീവപര്യന്തം

Related Articles

Back to top button