Gulf

45.29 കിലോഗ്രാം കണ്ടാമൃഗത്തിന്റെ കൊമ്പ് പിടികൂടി

ദോഹ: 45.29 കിലോഗ്രാം ഭാരമുള്ള 120 കണ്ടാമൃഗ കൊമ്പുകള്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്നാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇയാളെ അറ്സ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം നിരവധി ആനക്കൊമ്പുകളും പിടികൂടിയതായും കസ്റ്റംസ് വെളിപ്പെടുത്തി.

വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം തടയാന്‍ ലക്ഷ്യമിട്ടുള്ള രാജ്യാന്തര നിയമത്തിന്റെ ഭാഗമായാണ് നടപടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇതുപോലുള്ള വസ്തുക്കള്‍ കൊണ്ടുവരുന്ന യാത്രക്കാര്‍ അവ കൈവശംവെക്കാനുള്ള പെര്‍മിറ്റ് ഹാജരാക്കേണ്ടതാണെന്നും ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

The post 45.29 കിലോഗ്രാം കണ്ടാമൃഗത്തിന്റെ കൊമ്പ് പിടികൂടി appeared first on Metro Journal Online.

See also  വ്യാജ കറന്‍സി: സഊദിയില്‍ ആറ് പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും അര ലക്ഷം റിയാല്‍ പിഴയും

Related Articles

Back to top button