Gulf

ഗതാഗത ബോധവത്കരണത്തിന് കുവൈറ്റില്‍ ഹിന്ദിയും

കുവൈറ്റ് സിറ്റി: രാജ്യത്തെ പുതിയ ഗതാഗത നിയമ ഭേദഗതികള്‍ മുഴുവന്‍ പ്രവാസി സമൂഹത്തിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ട് ഇംഗ്ലീഷിനൊപ്പം ഉറുദുവിലും ഹിന്ദിയിലും ബംഗാളിയിലും ഫാര്‍സിയിലും തഗാലോകിലും ബോധവത്കരണ പദ്ധതികളുമായി കുവൈറ്റ് സര്‍ക്കാര്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് വിവിധ ദേശക്കാരെയും ഭാഷക്കാരെയും ഗതാഗത നിയമങ്ങളില്‍ ബോധവത്കരണം നടത്താന്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

റോഡ് സുരക്ഷയും അപകട മരണങ്ങളും പരുക്കേല്‍ക്കുന്നതും പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ടാണ് ബോധവത്കരണം. പട്ടണങ്ങളിലെ ആളുകള്‍ കൂട്ടംകൂടുന്ന പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും മാളുകള്‍ കേന്ദ്രീകരിച്ചുമെല്ലാം ബോധവത്കരണം ഉറപ്പാക്കും. ആളുകളെ നിയമത്തെക്കുറിച്ച് ധാരണയുള്ളവരാക്കാന്‍ ദൃശ്യ-അച്ചടി മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയകളയും ഫലപ്രദമായി ഉപയോഗപ്പെടുത്തും.

  1. ബോധവത്കരണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അതിവിപുലമായ ആസൂത്രണമാണ് നടത്തുന്നത്. ഏപ്രില്‍ 22 മുതലാണ് പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ രാജ്യത്ത് പ്രാവര്‍ത്തികമാവുക. ഭീമമായ തുക പിഴയും അതീവ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് മരണം ഉള്‍പ്പെടെയുള്ളവയില്‍ തടവും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 22ഓടെ അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തെ ഗതാഗത നിയമങ്ങളാണ് പൊളിച്ചെഴുതപ്പെടുക.

The post ഗതാഗത ബോധവത്കരണത്തിന് കുവൈറ്റില്‍ ഹിന്ദിയും appeared first on Metro Journal Online.

See also  മല കയറ്റത്തിനിടെ വീണ് പരിക്കേറ്റയാളെ രക്ഷപ്പെടുത്തി

Related Articles

Back to top button