Gulf

ലോക പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ നാല് ആശുപത്രികള്‍

ഖത്തറിലെ നാല് ആശുപത്രികള്‍ ലോകത്തെ ഏറ്റവും നല്ല ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഗ്ലോബല്‍ ടോപ്പ് 250 ഹോസ്പിറ്റലുകള്‍ എന്ന പട്ടിക ബ്രാന്റ് ഫിനാന്‍സ് ആണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ 100 ആശുപത്രികളിലാണ് ഖത്തറില്‍ നിന്നുള്ള നാലെണ്ണം.

ഹമദ് ജനറല്‍ ആശുപത്രിക്ക് 44ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഈ ആശുപത്രി 82ാം സ്ഥാനത്തായിരുന്നു. അല്‍ വകറ ആശുപത്രിക്ക് ഇത്തവണ 46ാം റാങ്ക് ലഭിച്ചു. 2024ല്‍ 99ാം സ്ഥാനത്തായിരുന്നു വകറ ആശുപത്രി. എച്ച്എംസി ഹേര്‍ട്ട് ആശുപത്രിക്ക് ഇത്തവണ 84ാം റാങ്കാണുള്ളത്. കഴിഞ്ഞ വര്‍ഷം ഈ ആശുപത്രി 175 ാം റാങ്ക് ആയിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ചിന് 93ാം റാങ്ക് ആണ് ലഭിച്ചത്.

The post ലോക പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ നാല് ആശുപത്രികള്‍ appeared first on Metro Journal Online.

See also  കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇന്ത്യൻ കോടീശ്വരന് ദുബായിൽ 5 വർഷം തടവ്

Related Articles

Back to top button