Gulf

തീര്‍ഥാടകരുമായി റിയാദിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

റിയാദ്: ഉംറ നിര്‍വഹിച്ച് റിയാദിലേക്ക് മടങ്ങുന്ന 40 തീര്‍ഥാടകരുമായി സഞ്ചരിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവമ്പാടി സ്വദേശിയായ നസീം ആണ് മരിച്ചത്. മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി റിയാദിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹഡ്രൈവര്‍ സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ വാഹനം അപകടത്തില്‍പ്പെടുന്നത് ഒഴിവായി.

ഡ്രൈവറുടെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത തോന്നിയ സഹഡ്രൈവറായ മലയാളി ഇദ്ദേഹത്തെ സാഹസികമായി ഡ്രൈവിങ് സീറ്റില്‍നിന്നും മാറ്റി വണ്ടി സുരക്ഷിതമായി പാര്‍ക്കുചെയ്യുകയായിരുന്നു. നസീമിനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെ റിയാദില്‍നിന്നും 560 കിലോമീറ്റര്‍ അകലെയുള്ള ഉഖ്ലതുസ്സുഖൂറിലായിരുന്നു ദാരുണമായ സംഭവം. ഉഖ്ലതുസ്സുഖൂറിലെ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബസ് അതിവേഗം സഞ്ചരിക്കുന്നതിനിടയിലായിരുന്നു ദേഹാസസ്യം അനുഭവപ്പെതും സഹഡ്രൈവറുടെ മനസ്സാന്നിധ്യം 40 ഓളം യാത്രക്കാര്‍ക്ക് രക്ഷയായി മറിയതും.

The post തീര്‍ഥാടകരുമായി റിയാദിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  മക്കയില്‍ കനത്ത മഴ; തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗ്രാന്റ് മോസ്‌ക് അധികൃതര്‍

Related Articles

Back to top button