Kerala

കാസർകോട് വ്യാപാരിക്ക് നേരെ വെടിയുതിർത്ത സംഭവം: പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം കുളൂർ സ്വദേശി മുഹമ്മദ് സഫ്‌വാൻ ആണ് അറസ്റ്റിലായത്. ഭട്ടിപ്പദവിലെ വ്യാപാരിയായ ശുഹൈബ് മൊയിൻ ഷെയ്ഖിന് നേരെയായിരുന്നു വധശ്രമം.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ നാലംഗ സംഘം കടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച സംഘം പിന്നീട് ശുഹൈബിന് നേരെ നേരെ വെടിയുതിർത്തു. ശുഹൈബ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് വൈകുന്നേരം 5 മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഈ സമയം കൊണ്ട് പ്രതികൾ കർണാടക അതിർത്തി കടന്നിരിക്കാമെന്നാണ് നിഗമനം.

വ്യാപാരിയും അറസ്റ്റിലായ സഫാനും തമ്മിൽ നേരത്തെ വ്യക്തിവൈരാഗ്യങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് ആക്രമണം നടത്തിയ നാലംഗ സംഘത്തിന് സഫാൻ കൊട്ടേഷൻ നൽകിയതാണോ എന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.

See also  മന്ത്രി വീണ ജോർജിനെതിരായ ആക്രമണം: നടന്നത് അക്രമികളുടെ വിളയാട്ടം, ഉത്തരവാദിത്തം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി

Related Articles

Back to top button