Gulf

വേള്‍ഡ് ഗവ. സമ്മിറ്റ്: ദുബൈ ഭരണാധികാരിക്ക് യുഎഇ പ്രസിഡന്റിന്റെ പ്രശംസ

ദുബായ്: വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2025 മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ പുകഴ്ത്തി.

വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നതായും തന്റെ സഹോദരനായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ഇത്തരം ഒരു രാജ്യാന്തര പ്ലാറ്റ്‌ഫോം ഒരുക്കിയത് മാതൃകാപരമാണെന്നും യുഎഇ പ്രസിഡന്റ് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. 140 ഗവ.കളുടെ പ്രതിനിധികളും 30 ഓളം രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഗവണ്‍മെന്റ് സമ്മിറ്റില്‍ 80 രാജ്യാന്തര പ്രതിനിധികളും ഭാഗവാക്കാവുന്നുണ്ട്.

The post വേള്‍ഡ് ഗവ. സമ്മിറ്റ്: ദുബൈ ഭരണാധികാരിക്ക് യുഎഇ പ്രസിഡന്റിന്റെ പ്രശംസ appeared first on Metro Journal Online.

See also  ഷാര്‍ജ പുസ്തകോത്സവത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനും പ്രദര്‍ശനത്തിന്

Related Articles

Back to top button