കഴിഞ്ഞ വര്‍ഷം പൊതു ഗതാഗതം ഉപയോഗപ്പെടുത്തിയത് 74.71 കോടി യാത്രക്കാര്‍

ദുബൈ: കഴിഞ്ഞവര്‍ഷം 74.71 കോടി യാത്രക്കാര്‍ ദുബൈയില്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളായ ബസ്സും മെട്രോ സര്‍വീസും ട്രാമും ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയതായി ആര്‍ട്ടിഎ അറിയിച്ചു. 2023മായി താരതമ്യം ചെയ്യുമ്പോള്‍ 6.4ശതമാനം വര്‍ദ്ധനവ് യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചിട്ടുണ്ട്. 2024ല്‍ 74.71 കോടി യാത്രക്കാരാണ് മെട്രോയും ബസ്സും ജലഗതാഗത മാര്‍ഗങ്ങളും ഷെയര്‍ മൊബിലിറ്റിയും ടാക്‌സികളും ഉപയോഗപ്പെടുത്തിയതെന്ന് ആര്‍ട്ടിഎ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി.
ശരാശരി 20 ലക്ഷം പേരാണ് ഓരോ ദിവസവും പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത്. ആഡംബര പൊതുഗതാഗത മാര്‍ഗമായ ലിമോസിന്‍ ഉപയോഗിച്ചത് കഴിഞ്ഞവര്‍ഷം 1.9 കോടി യാത്രക്കാരാണ്. ആര്‍ടിഎക്ക് കീഴില്‍ റെയില്‍, റോഡ് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരികകുമെന്നും അദ്ദേഹം പറഞ്ഞു.
The post കഴിഞ്ഞ വര്‍ഷം പൊതു ഗതാഗതം ഉപയോഗപ്പെടുത്തിയത് 74.71 കോടി യാത്രക്കാര്‍ appeared first on Metro Journal Online.